തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം..മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്….

ദൂരദർശൻ പരിപാടിക്കിടെ തമിഴ്നാട്ടിൽ സംസ്ഥാന ഗാനത്തെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡിഡി തമിഴ്. തമിഴ് ഭാഷയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും പാടിയവരുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത്തരമൊരു പ്രശ്നമുണ്ടായതെന്നും ഡിഡി തമിഴ് വ്യക്തമാക്കി.ചെന്നൈ ദൂരദർശന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴന തായ് വാഴ്ത്തു’ ഗാനത്തെ അപമാനിച്ചതായി പരാതി ഉയർന്നത്. ഗവർണർ ആർ എൻ രവി പരിപാടിയിൽ പങ്കെടുത്തതും വിവാദമായിരുന്നു. പിന്നാലെയാണ് സംഭവത്തിൽ മാപ്പപേക്ഷയുമായി ഡി ഡി തമിഴ് രംഗത്തെത്തിയത്.

Related Articles

Back to top button