20 മണിക്കൂറിൽ അധികം കിണറ്റിൽ.. ഒടുവിൽ രക്ഷ.. കാട്ടാനയെ പുറത്തെത്തിച്ചു…ഓടടാ ഓട്ടം…
ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം.
കാട്ടിലേക്ക് കാട്ടാന കയറി പോയി. അതിനായി വഴി ഒരുക്കിയിരുന്നു. 500 മീറ്റർ ദൂരമാണ് കാട്ടിലേക്കുള്ളത്. സ്ഥലത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പും നൽകിയിരുന്നു. നാട്ടുകാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ശേഷമാണ് രക്ഷാദൗത്യം തുടങ്ങിയത്.
ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിക്കാൻ തീരുമാനിച്ചത്.