വർക്കലയിൽ ഗൃഹനാഥനെ സുഹൃത്തുക്കളും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി….

തിരുവനന്തപുരം:വർക്കലയിൽ ഗൃഹനാഥനെ സുഹൃത്തുക്കളും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായസുനിൽദത്തിനെയാണ് വെട്ടി കൊലപ്പെടുത്തിയത് . സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു.

ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമിച്ചത്. സുനിൽ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

Related Articles

Back to top button