വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു…

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് കാർത്തികപ്പള്ളി ചെക്യോട്ടിൽ ഷനൂബിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം.ഭർത്താവുമായി പിണങ്ങി അനഘ സ്വന്തം വീട്ടിലേക്ക് പോന്നതായിരുന്നു. അനഘയെ വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭർത്താവ് പലർക്കും ഓഡിയോ സന്ദേശം അയച്ചിരുന്നു.പിന്നാലെ വൈകിട്ട് ഇയാൾ കത്തിയും കൊടുവാളുമായെത്തി അക്രമം നടത്തുകയായിരുന്നു. അനഘ യുടെ ഇരുകൈകൾക്കുമാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button