തൃശ്ശൂരിൽ വയോധികനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു…
തൃശ്ശൂർ വടക്കാഞ്ചേരിയിൽ കല്ലംപാറയിൽ വയോധികന് വെട്ടേറ്റു. ആക്രമണം നടന്നത് കുടിവെള്ള പദ്ധതിക്ക് കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്.സമീപവാസി ഏലിയാസ് ആണ് മോഹനനെ ആക്രമിച്ചത് . കുടിവെള്ള സമിതി സെക്രട്ടറി മോഹനനാണ് (62) വെട്ടേറ്റത് . കയ്യിൽ ഗുരുതര പരിക്കേറ്റ മോഹനൻ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലാണ്.


