തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വീണ്ടും കുടുംബം…
In Thiruvananthapuram, one student committed suicide, the family again against the school.
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിലെ സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വീണ്ടും കുടുംബം. ക്ലര്‍ക്കും ക്ലാസ് ടീച്ചര്‍ അനിലയും മരിച്ച ബെന്‍സണ്‍ എബ്രഹാമിനെ അധിക്ഷേപിച്ചെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഇരുവരും ടാര്‍ഗറ്റ് ചെയ്‌തെന്നും കുട്ടി എന്നും വീട്ടില്‍ എത്തുമ്പോള്‍ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം .
കുട്ടിക്ക് വീട്ടില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. നിസാരകാര്യത്തിനാണ് നിരന്തരം സ്‌കൂളിലേക്ക് വിളിപ്പിച്ചത്. കുട്ടി ഏറ്റവും കൂടുതല്‍ പരാതി പറഞ്ഞത് ക്ലാസ് ടീച്ചര്‍ അനില, പ്രിന്‍സിപ്പല്‍ പ്രീത, അധ്യാപകന്‍ പ്രശാന്ത് എന്നിവര്‍ക്കെതിരെയാണെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് കുടുംബം വെളിപ്പെടുത്തി. ഫെബ്രുവരി 14നാണ് ബെന്‍സണെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.