തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം…

തിരുവനന്തപുരം പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം. ഗോപി, രവീന്ദ്രൻ എന്നിവരെയാണ് അയൽവാസികളായ രാജേന്ദ്രനും, മകനും ചേർന്ന് മർദ്ദിച്ചത്. ഗോപിയുടെ വീടിന്റെ മതിൽ തകർന്ന് അയൽവാസിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. മതിലിലെ ചുടുകല്ലുകൾ മാറ്റുന്നതിനിടെ ഉണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ മഴയിൽ ഗോപിയുടെ വീടിൻ്റെ മതിൽ തകർന്ന് രാജേന്ദ്രന്റെ വസ്തുവിലേക്ക് വീഴുകയായിരുന്നു. രാവിലെ സഹോദരങ്ങളായ ഗോപി, രവീന്ദ്രൻ എന്നിവർ ഇഷ്ടികൾ എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അക്രമം.
പ്രതികളായ രാജേന്ദ്രനും മകനും ഇഷ്ടിയെടുത്ത് ഗോപിയുടെയും രവീന്ദ്രനെയും തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.. ഗോപി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളായ രാജേന്ദ്രൻ മകൻ ഋഷികേശ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.




