ശബരിമല സ്വർണക്കൊള്ള കേസിൽ   തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. എസ്ഐടി തെളിവ് ശേഖരണത്തിനും,  വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി കോടതയിൽ ആവശ്യപ്പെടും. ഉണ്ണികൃഷ്ണൻ പോറ്റിയും,  കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനും തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് എസ്ഐടി. അതിനിടെ  ഇന്ന് കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും  കൊല്ലം കോടതി പരിഗണിച്ചേക്കും.

അതേസമയം, തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും,  ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും,  തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി  റിമാൻഡ് റിപ്പോര്‍ട്ടിൽ  വ്യക്തമാക്കുന്നു.

Related Articles

Back to top button