പുതുവർഷത്തിൽ അമ്മ തൊട്ടിലില്‍ ആദ്യത്തെ കുഞ്ഞതിഥി എത്തി…അവളുടെ പേര്….

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ അമ്മ തൊട്ടിലില്‍ കുഞ്ഞതിഥി എത്തി. ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മ തൊട്ടിലില്‍ ആണ് പുതിയ അതിഥി എത്തിയത്. പത്ത് ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിനെ ആണ് ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിനെ ലഭിച്ചത്.
പുതുവര്‍ഷത്തിലെത്തിയ കുഞ്ഞിന് ‘പൗര്‍ണ്ണ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം അമ്മാതൊട്ടിലിലേക്ക് എത്തുന്ന ആദ്യം കുഞ്ഞാണ് പൗര്‍ണ്ണ. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




