സ്കൂൾ ബസ് മറിഞ്ഞു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ…ഡ്രൈവർ പറയുന്നത്…

വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ. നാല് മാസത്തോളമായി ഈ ബസിൽ ഡ്രൈവറായി പോകുന്നുണ്ട്. വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് പോയി. കടയിലേക്ക് ഇടിച്ചുകയറ്റാനാണ് ശ്രമിച്ചത്. എന്നാൽ സാധിച്ചില്ലെന്നും ഡ്രൈവർ നിസാം.

‘വലിയ വളവായിരുന്നു മുൻപിലുള്ളത്. മുകളിൽ നിന്ന് തന്നെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാനുണ്ടായില്ല. പരമാവധി ശ്രമിച്ചു. അപ്പോഴേക്കും വണ്ടി താഴ്ചയിലേക്ക് പോയി. കടയുടെ ഭാ​ഗത്തേക്ക് അടുപ്പിക്കാനാണ് ആദ്യം നോക്കിയത്. പക്ഷേ കിട്ടിയില്ല. വണ്ടി സ്ലിപ് ആയി പോകുന്നുണ്ടായിരുന്നു. ഡോർ ഒക്കെ അടച്ചിരുന്നു. ഒരു കുട്ടി മാത്രം വണ്ടിയുടെ അടിയിലായിരുന്നുവെന്ന് പറഞ്ഞു. അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. നാല് മാസത്തോളമായി സ്കൂളിൽ ഡ്രൈവറായി പോകുന്നുണ്ട്’,

Related Articles

Back to top button