പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ…പോക്സോ കേസ് ആയിട്ടും അന്വേഷണം ഊ‍ർജിതമാക്കിയില്ല…

കാസർഗോഡ് പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച്ച സംഭവച്ചതിനെതിരെ വ്യാപകമായി വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. കുട്ടി അയൽവാസിയുമായി ഒളിച്ചോടിയെന്നാണ് കഥകൾ പരന്നിരുന്നത്. പൊലീസ്, കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് മുംബൈയിലേക്ക് ഉൾപ്പെടെ പോയി എന്ന ചർച്ചകൾ വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കണ്ടുപിടിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.

Related Articles

Back to top button