ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ  യുവാവ് കസ്റ്റഡിയിൽ

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സംഭവത്തിൽ പ്രതി വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button