പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍…അമ്മാവൻ പറയുന്നത്….

കൊച്ചി : തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരന്‍ ഷെരീഫ്. ഒമ്പതാം ക്ലാസുകാരനായ മിഹിര്‍ മുഹമ്മദിനോട് ഗ്ലോബല്‍ സ്‌കൂളില്‍ വെച്ച് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് ഷെരീഫ് പറഞ്ഞു. സ്‌കൂളിലും ബസ്സിലും ടോയ്‌ലെറ്റിലും വെച്ച് റാഗിങ്ങിന് വിധേയനായെന്നും അദ്ദേഹം പറഞ്ഞു.
ജംസ് അക്കാദമിയില്‍ നിന്ന് പോരേണ്ടി വന്നത് മിഹിറിനെ മാനസികമായി തകര്‍ത്തു. ബാസ്‌കറ്റ് ബോള്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് മാനസിക സമ്മര്‍ദ്ദത്തിനിടയാക്കി. സുഹൃത്തുക്കളെ നഷ്ടപ്പെട്ടതും മിഹറിനെ തളര്‍ത്തി’, അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മിഹിര്‍ ഫോറം ഡിലീറ്റ് ചെയ്തതിലും സംശയമുണ്ടെന്നും ഷെരീഫ് പറഞ്ഞു.

