ക്രിസ്‌തുമസ് ആഘോഷമാക്കി സൂര്യനും! രണ്ടര മണിക്കൂറിനിടെ….

ഭൂമിയില്‍ ക്രിസ്‌തുമസ് ആഘോഷിക്കുമ്പോള്‍ 149 ദശലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനും ആഘോഷത്തിമിര്‍പ്പിലായിരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുമെങ്കിലും 2024 ഡിസംബര്‍ 25ന്‍റെ അവസാന മണിക്കൂറുകളില്‍ രണ്ടര മണിക്കൂറിനിടെ നാലുവട്ടമാണ് സൗരജ്വാലയുണ്ടായത്.
ക്രിസ്‌തുമസ് ദിനം സൗരജ്വാലകളുടെ പ്രളയത്തിനാണ് ബഹിരാകാശം സാക്ഷ്യംവഹിച്ചത്. ഡിസംബര്‍ 25ന് വൈകിട്ട് രണ്ടര മണിക്കൂര്‍ കൊണ്ട് നാല് സൗരജ്വാലകളുണ്ടായി. സൂര്യോപരിതലത്തിലെ AR3938, AR3933, AR3936 എന്നിങ്ങനെയുള്ള മൂന്ന് സണ്‍സ്‌പോട്ടുകളിലായിരുന്നു സൗരജ്വാല പ്രത്യക്ഷപ്പെട്ടത്.
ഇവയില്‍ ഏറ്റവും ശക്തമായ സൗരജ്വാല ഈസ്റ്റേണ്‍ടൈം രാത്രി 10.15ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എം7.3യാണ്. AR3938 സണ്‍സ്‌പോട്ടിലായിരുന്നു ഈ സ്വരജ്വാലയുണ്ടായത്. എക്‌സ് ക്ലാസില്‍പ്പെട്ട സൗരജ്വാലകള്‍ക്ക് പിന്നിലായി കരുത്തില്‍ രണ്ടാമതുള്ള സൗരജ്വാലകളാണ് എം വിഭാഗത്തില്‍പ്പെടുന്നത്. സൗരജ്വാലകള്‍ കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) കാരണമാകുന്നത് പതിവാണ്. എങ്കിലും ഡിസംബര്‍ 25ലെ സൗരജ്വാലകളെ തുടര്‍ന്നുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയില്‍ ധ്രുവദീപ്തി സൃഷ്ടിക്കുമോ എന്ന് വ്യക്തമല്ല.



