ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ കേസിൽ …ഭർത്താവിൻ്റെ ലഹരിബന്ധം അന്വേഷിക്കാൻ പൊലീസ്..
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കാൻ പൊലീസ്.യാസിർ നടത്തിയത് ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
യാസിർ-ഷിബില വിവാഹം നടക്കുന്ന സമയത്തും യാസിർ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, വിവാഹത്തിന് ശേഷവും യാസിർ ലഹരി ഉപയോഗം തുടർന്നുവെന്നും പൊലീസ് പറഞ്ഞു.
ഷിബില തനിക്കൊപ്പം ചെല്ലാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതം നടത്തിയതെന്നും തന്നെ തടയാൻ ശ്രമിച്ചത് കൊണ്ടായിരുന്നു മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസിൽ പൊലീസിന് നൽകിയ മൊഴി. പൊലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.