ചോറ്റാനിക്കരയില്‍പെൺകുട്ടി മരിച്ച സംഭവത്തിൽ..മസ്തിഷ്‌ക മരണത്തിന് കാരണം…

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച 19 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകള്‍ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ എന്‍ കെ മനോജ് പ്രതികരിച്ചു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും. പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതാണെന്നും സിഐ പറഞ്ഞു. പ്രതിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

Related Articles

Back to top button