അമ്മയും പെൺമക്കളും മരിച്ച സംഭവത്തിൽ…ഭർത്താവിൻ്റെ നിർണായക മൊഴി…
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്‍റെ മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്. തൊടുപുഴ സ്വദേശി നോബി ലൂക്കോസ് ആണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.
ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നൽകി. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്.