താമരശ്ശേരി ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽമരം.. നിയന്ത്രണം..
വയനാട് താമരശ്ശേരി ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മരം നിലംപൊത്താറായ അവസ്ഥയിലുള്ളത്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നുണ്ട്.
അപകട സാധ്യതയുള്ളതിനാൽ ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്