പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് ‘ഒഴിഞ്ഞ സദസ്…ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം

പത്തനംതിട്ട: പത്തനംതിട്ട നന്നുവക്കാട് നിർമ്മിക്കുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിമുഖീകരിക്കേണ്ടി വന്നത് ‘ഒഴിഞ്ഞ സദസ്സ്’. കണ്ണൂരിലെ കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം മന്ത്രി പങ്കെടുത്ത ആദ്യ ദിവസത്തെ പൊതുപരിപാടികളിലൊന്നിലാണ് ആളൊഴിഞ്ഞ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം നിർവഹിക്കേണ്ടിവന്നത്. സിപിഎമ്മിന്റെ പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതിയുടെ ഉദ്ഘാടനമായിട്ടും ഇത്രയും ‘ഒഴിഞ്ഞ സദസ്സ്’ എങ്ങനെ സംഭവിച്ചു എന്നതിൽ ചർച്ച സജീവമായിട്ടുണ്ട്.



