മാവേലിക്കരയിൽ… മഹാത്മാഗാന്ധിയുടെ മുഖചിത്രമുള്ള നഗരസഭ ബഡ്ജറ്റ് ബി.ജെ.പി കൗൺസിലർമാർ കത്തിച്ചു….

മാവേലിക്കര- മഹാത്മാഗാന്ധിയുടെ മുഖചിത്രമുള്ള ബജറ്റ് പുസ്തകം ബി.ജെ.പി കൗൺസിലർമാർ കത്തിച്ചു. നഗര വികസനത്തെ പിന്നോട്ടടിച്ച പഴയ ബഡ്ജറ്റിൻ്റെ തനിയാവർത്തനമാണ് പുതിയ ബഡ്ജറ്റ് എന്ന് ആരോപിച്ചാണ് മാവേലിക്കര നഗരസഭയിലെ ബി.ജെ.പി നഗരസഭാ കൗൺസിലർമാർ ബഡ്ജറ്റ് രേഖ കത്തിച്ച് പ്രതിഷേധിച്ചത്. നഗരത്തിൻ്റെ വളർച്ചക്ക് ആവശ്യമായ ദിശാബോധമുള്ള ഒന്നും ബഡ്ജറ്റിലില്ലെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ ബഡ്ജറ്റ് ചർച്ചക്കിടെ ഇറങ്ങിപ്പോവുകയും നഗരസഭക്ക് മുന്നിൽ എത്തി ബഡ്ജറ്റ് രേഖ കത്തിക്കുകയുമായിരുന്നു. നഗരസഭ കൗൺസിലർമാരായ അഡ്വ.കെ.വി.അരുൺ, എച്ച്.മേഘനാഥ്, എൻ രാജൻ, ഉമയമ്മ വിജയകുമാർ, സുജാതാ ദേവി, പ്രീതാ രാജേഷ്, വിദ്യാ സനൽ, ധന്യാ അഭിറാം എന്നിവർ പ്രതിഷേധത്തിന് നേത്യത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയാ പ്രസിഡൻ്റ് സുജിത്ത് ആർ.പിള്ള അധ്യക്ഷനായി.

Related Articles

Back to top button