തെരുവ് നായ ആക്രമണം…വിദ്യാർത്ഥിനിയടക്കം 4 പേർക്ക് പരിക്ക്..
മാന്നാര്‍: ആലപ്പുഴ ജില്ലയിൽ മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാന്നാർ മുട്ടേൽ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു വിദ്യാർത്ഥിനിക്കും വീട്ടമ്മക്കും നായയുടെ കടിയേറ്റത്.