കായംകുളത്ത് കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണു.. തൊഴിലാളിക്ക് ദാരുണാന്ത്യം….
ആലപ്പുഴ കായംകുളത്ത് കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി സ്വദേശി രവീന്ദ്രൻ ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഓച്ചിറ ഇരുപത്തി എട്ടാം ഓണാഘോഷത്തിന് കൊണ്ടുപോകുവാൻ ഒരുക്കുന്ന കേട്ടുകാഴ്ചയുടെ നിർമ്മാണത്തിനിടെയാണ് അപകടം.
ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കായംകുളം ടെക്സ്മോ ജംക്ഷനിൽ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിർമാണം നടക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.