ഡോക്ടർ പറഞ്ഞത് പോലെ എന്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല; ഡോക്ടറുടെ വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ്

രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും, ആശുപത്രി അധികൃതരുടെയും വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ വച്ചും ഡോക്ടർ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. അതിന് ശേഷമാണ് ആരോഗ്യനില വഷളായത്. വീട്ടിൽ നിന്ന് നടന്ന് വന്ന കുഞ്ഞിനെയാണ് അബോധാവസ്ഥയിൽ എത്തിച്ചെന്ന് ആശുപത്രി അധികൃതർ പറയുന്നത്. കുത്തിവെപ്പ് എടുത്ത ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. ഐഷാ ഫാത്തിമയുടെ മരണത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.



