അരൂർ എരമല്ലൂരിൽ 8 കിലോകഞ്ചാവുമായി രണ്ട് പേർ പടിയിൽ ….

അരൂർ:ഒന്നിച്ച് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും പിടിയിൽ. അരൂർ എരമല്ലൂർ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള മേപള്ളി പ്രദീപിൻ്റെ വീട്ടിൽ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു ഇവർ.വീട്ടിൽ ട്രോളി ബാഗിൽ സുക്ഷിച്ചിരുന്ന എട്ട് കിലോഗ്രാം കഞ്ചാവുമായാണ് ആസാം സ്വദേശികളായ ഇവർ പിടിയിലായി ലായത്.ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ്(24), ടിൻഗോഗ് ബർസാം സ്വദേശി ദീപ ചിത്തേയ്(39) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർത്തല എ.എസ്. പി. സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്.ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് വില്പനക്കായി കൊണ്ടുവന്നതാണ് ലഹരി വസ്തുക്കൾ . വിൽപ്പനയ്ക്കായി വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button