ആലപ്പുഴയിൽ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന് രണ്ടു പേരെ എക്സൈസ് പിടികൂടി…

അമ്പലപ്പുഴ: ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി:എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എ ഫാറൂക്ക് അഹമ്മദും പാർട്ടിയും പുലർച്ചെ തോട്ടപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ സോമൻ്റെ മകൻ സുമേഷ്(41),തോട്ടപ്പള്ളി പുതുവൽ വീട്ടിൽ നളിനാക്ഷൻ മകൻ മധുവി(50)നെയും അറസ്റ്റ് ചെയ്തു. 5 ലിറ്റർ മദ്യം വീതം ഇരുവരുടേയും പക്കൽ നിന്നും കണ്ടെടുത്തു. എക്സൈസ് പാർട്ടിയിൽ അസ്സി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, ലാൽജി കെ .എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക് കെ. എസ്, ജി. ആർ. ശ്രീരണദിവെ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button