ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട്…

ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.



