ആലപ്പുഴയിൽ ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം…സീറ്റിൽ രക്തക്കറ കണ്ടെത്തി…യാത്രക്കാരുടെ മൊഴിയെടുക്കും…

ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്.

കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്‍റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്‍റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Related Articles

Back to top button