‘ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടേയും വോട്ട് ചോദിക്കാം…SDPI വോട്ട് തള്ളാതെ വി ശിവൻകുട്ടി

എസ്ഡിപിഐ വോട്ട് തള്ളാതെ നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവസരത്തിൽ എല്ലാ ജനങ്ങളോടുമാണ് വോട്ട് അഭ്യർഥിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടേയും വോട്ട് ചോദിക്കാം. ഇന്നയാൾ വോട്ട് ചെയ്താൽ മതിയെന്ന് പറയാനാകില്ലെന്നും ഭരണഘടനയിലും അങ്ങനെ പറയുന്നില്ലെന്നും വി ശിവൻകുട്ടി.

ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം -എസ് ഡി പിഐ ബന്ധവും തിരഞ്ഞെടുപ്പ് ചർച്ചയാവുകയാണ്. മങ്കട,വേങ്ങര മണ്ഡലങ്ങളിൽ നിന്നുളള എസ്ഡിപിഐയുടെ പിന്മാറ്റത്തോടെ ആരംഭിച്ച ചർച്ച രാഷ്ട്രീയ വാക്പോരിലേക്ക് എത്തിയിരിക്കുകയാണ്. ആരോപണം മുഖ്യമന്ത്രി തളളിക്കളഞ്ഞു. എന്നാൽ എസ്ഡിപിഐ വോട്ട് തള്ളാതെയാണ് സിപിഐഎം നേതാവ് എ വിജയരാഘവന്റേയും പ്രതികരണങ്ങൾ.

എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമായ മറുപടി നൽകിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്ഡിപിഐ പിന്തുണ പൂർണമായി തള്ളുന്നില്ല. വർഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്നാണ് കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിലപാട്. സിപിഐഎം – എസ്ഡിപിഐ ബന്ധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Related Articles

Back to top button