ടോൾ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ്… സുപ്രധാന നിയമഭേദഗതി.

ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിൻറെ ടോൾ നിരക്കിൻറെ 25 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിൻറെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ​ഗതാ​ഗത മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പണമിടപാടുകൾ ഒഴിവാക്കുന്നതിനുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.

Related Articles

Back to top button