എൻടിപിസി യുടെ തെക്കൻ മേഖലയിൽ സുപ്രധാന നേതൃമാറ്റം…

ശ്രീ അജയ് ശർമ്മ എൻടിപിസി തെക്കൻ മേഖല എക്സിക്യൂട്ടീവ് ഡയറക്ടറായി അധിക ചുമതലയേറ്റു: പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.എൻടിപിസി യുടെ തെക്കൻ മേഖല യിൽ സുപ്രധാനമായ നേതൃമാറ്റം നടന്നു. എൻടിപിസി എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിംഗ്, ക്വാളിറ്റി & ഇൻസ്പെക്ഷൻ) ആയി സേവനമനുഷ്ഠിക്കുന്ന ശ്രീ അജയ് ശർമ്മ, തെക്കൻ മേഖല എക്സിക്യൂട്ടീവ് ഡയറക്ടറുടെ (RED – South) അധിക ചുമതല ഏറ്റെടുത്തു.എൻടിപിസി-യിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള അദ്ദേഹം, 1989-ലാണ് എക്സിക്യൂട്ടീവ് ട്രെയിനിയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും, ഫിനാൻസിൽ എംബിഎ-യും കരസ്ഥമാക്കിയ അദ്ദേഹം ദാദ്രി ഉൾപ്പെടെയുള്ള പ്രമുഖ എൻടിപിസി സ്റ്റേഷനുകളിൽ ഓപ്പറേഷൻസ്, മെയിന്റനൻസ്, പ്രോജക്ട് ലീഡർഷിപ്പ് എന്നീ വിഭാഗങ്ങളിൽ നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.

എൻടിപിസി ഓപ്പറേഷൻ സർവീസസ് ബോയിലർ തലവനായും, അടുത്തയിടെ കഹൽഗാവ് പ്രോജക്ട് തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.ചുമതലയേറ്റ ശേഷം ശ്രീ അജയ് ശർമ്മ, തെലങ്കാന സർക്കാർ ഊർജ്ജ വിഭാഗം സ്പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ നവീൻ മിത്തൽ, ഐഎഎസ്-മായി കൂടിക്കാഴ്ച നടത്തി. ഫ്ലെക്സിബിൾ ഓപ്പറേഷൻ, ബോയിലർ ട്യൂബ് തകരാറുകൾ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൻ.ടി.പി.സി-യുടെ പൂർണ്ണ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പുനൽകി.മേഖലയിലെ പ്രമുഖ വ്യക്തികളുമായുള്ള സന്ദർശനത്തിന്റെ ഭാഗമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പേഴ്സണൽ) ശ്രീ ദേവേന്ദ്ര സിംഗ് ചൗഹാൻ, ഐപിഎസ്, ആർ ആർ-മായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.ശക്തമായ സാങ്കേതിക വൈദഗ്ധ്യത്തിനും നേതൃപാടവത്തിനും പേരുകേട്ട ശ്രീ അജയ് ശർമ്മയുടെ നിയമനം, ദക്ഷിണ മേഖലയിലെ എൻടിപിസി-യുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ബന്ധപ്പെട്ട വിഭാഗങ്ങളുമായി കൂടുതൽ കരുത്തുറ്റതാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Related Articles

Back to top button