ലഹരി വിൽപ്പന കണ്ണിയിൽ പ്രധാനി, പക്ഷേ ഉയോഗിക്കുന്ന ശീലമില്ല…യുവാവ് അറസ്റ്റിൽ
Important in drug sales chain, but no habit...youth arrested
കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൌൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ഒന്നരക്കിലോയോളം എംഡിഎംഎയാണ് 50 ദിവസത്തിനിടെ ഡാൻസാഫ് നഗരപരിധിയിൽ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടടുത്താണ് സംഭവം. നിസാമൂദ്ദീൻ – തിരുവനന്തപരും സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കോഴിക്കോട് വന്നിറങ്ങിയതാണ് സിറാജ്. ഡാൻസാഫിന് രഹസ്യ വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്തെ ആനിഹൾ റോഡിൽ കെണിയൊരുക്കി കാത്തിരുന്നു. സിറാജ് വന്നു കുടുങ്ങി. ബാഗ് പരിശോധിച്ചു. കണ്ടെത്തിയത് 750 ൽ അധികം ഗ്രാം എംഡിഎംഎയായിരുന്നു. ദില്ലിയിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ഗോവ വരെ വിമാനത്തിൽ വന്നു. അവിടുന്ന ട്രെയിൻ മാർഗമായിരുന്നു കോഴിക്കോട്ടേക്ക് എത്തിയത്.