അമിത വേഗതയിൽ വന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് പരിശോധന..അമ്പലപ്പുഴയിൽ കണ്ടെത്തിയത് നാലര ലക്ഷം രൂപയുടെ സിഗരറ്റ്…

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വാഹന പരിശോധനക്കിടയിൽ നികുതി വെട്ടിച്ചു കടത്തിയ നാലര ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചെടുത്തു. ദേശീയപാതയിൽ അമ്പലപ്പുഴ കരൂർ ഭാഗത്ത്‌ വെച്ച് വാഹന പരിശോധനക്കിടെ അമിത വേഗതയിൽ വന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് യാതൊരു രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന നാലര ലക്ഷം രൂപയുടെ സിഗരറ്റ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് നികുതി വെട്ടിച്ചു കൊണ്ട് പോകുകയായിരുന്ന സിഗരറ്റുകൾ ആണ് പിടി കൂടിയത്. സർക്കാരിലേക്ക് 28 ശതമാനം നികുതി അടക്കേണ്ട ഇത്തരം പുകയില ഉത്പന്നങ്ങൾ ഒരു രൂപ പോലും നികുതി അടക്കാതെ ടൂറിസ്റ്റ് ബസുകളിലും, പാഴ്സൽ സർവീസുകളിലും കയറ്റി വിടുന്ന സംഘങ്ങളിൽ പെട്ട പാലക്കാട്‌ സ്വദേശിയായ റിയാസ് എന്നായാളാണ് സിഗരറ്റ് കടത്തി കൊണ്ട് പോയത്. തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കിയ ശേഷം നടപടികൾ ഒഴിവാക്കി സിഗരറ്റ് വിട്ട് കൊടുത്തു. അമ്പലപ്പുഴ സബ്ബ് ഇൻസ്പെക്ടർ ബിജോയ് യുടെ നേതൃത്വത്തിൽ ആണ് സിഗരറ്റുകൾ പിടികൂടിയത്.

Related Articles

Back to top button