അനധികൃത എയർ ഹോൺ പരിശോധന; രണ്ട് ദിവസത്തിനിടെ പിടിവീണത് 390 വാഹനങ്ങൾക്ക്..

വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

Related Articles

Back to top button