കണ്ണൂരിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

എൽഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് കണ്ണൂർ കോർപ്പറേഷനിലെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി. കണ്ണൂർ കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ റിജിൽ മാക്കുറ്റി ഉജ്ജ്വല വിജയമാണ് നേടിയത്.
1404 വോട്ടുകളാണ് റിജിൽ മാക്കുറ്റി നേടിയത്. 713 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് റിജിൽ മാക്കുറ്റിയുടെ വിജയം. തൊട്ടടുത്ത സിപിഐ സ്ഥാനാർഥി എംകെ ഷാജി 691 വോട്ടുകൾ നേടിയപ്പോൾ ലീഗ് വിമതൻ വി മുഹമ്മദലി 223വോട്ടുകളും നേടി.




