സിനിമയിൽ ഗർഭച്ഛിദ്രം ചെയ്യാൻ ശ്രമിക്കുന്ന രംഗം പ്രദർശിപ്പിച്ചു…ഐ.എഫ്.എഫ്.കെയിൽ സിനിമ കണ്ട യുവാവ് തലചുറ്റി വീണു…
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രദർശനം അവസാന ദിനങ്ങളിലേക്ക് അടുക്കുകയാണ്. ഒരുപിടി മികവാർന്ന സിനിമകളാണ് ഇക്കൊല്ലത്തെ ചലച്ചിത്രമേളയുടെ ഭാഗമായത്. ചലച്ചിത്ര മേളയുടെ നാലാം ദിനമായ ചൊവ്വാഴ്ച രാത്രിയിൽ മേളയിൽ പ്രദർശിപ്പിച്ച ‘ദ ഗേൾ വിത്ത് ദ നീഡിൽ’ എന്ന ഡെൻമാർക്ക് സിനിമയുടെ പ്രദർശനത്തിനിടെ ഒരു യുവാവ് തലചുറ്റി വീണു.
സിനിമയിലെ ചില രംഗങ്ങളാണ് യുവാവ് തലചുറ്റി വീഴാനിടയാക്കിയത്. സിനിമയിൽ ഗർഭച്ഛിദ്രം ചെയ്യാൻ ശ്രമിക്കുന്ന രംഗവും അമിതമായി രക്തസ്രാവം ഉണ്ടാകുന്ന രംഗം കണ്ടാണ് യുവാവിന് ഇങ്ങനെയൊരു ബുദ്ധിമുട്ടനുഭപ്പെട്ടത് എന്നാണ് വിവരം ലഭിക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സിനിമയുടെ പ്രദർശനം നടന്നത്. സംഭത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം പതിനഞ്ച് മിനിറ്റോളം നിർത്തിവെച്ചു. യുവാവിന്റെ ആരോഗ്യനിലയിൽ നിലവിൽ പ്രശ്നമൊന്നുമില്ല എന്നാണ് വിവരം.