ഫ്രിഡ്ജ് എത്ര വൃത്തിയാക്കിയിട്ടും ശെരിയാകുന്നില്ലേ… ഇവ ശ്രദ്ധിക്കാം…

അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. നിരവധി ഉപയോഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് ഫ്രിഡ്‌ജ്. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്‌ജ് കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ക്ലീനറുകൾ ഉപയോഗിക്കാം

നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ ഫ്രിഡ്‌ജ് നന്നായി വൃത്തിയാകണമെന്നില്ല. നല്ല ക്ലീനറുകൾ ഉപയോഗിച്ച് തന്നെ ഫ്രിഡ്‌ജ്‌ കഴുകി വൃത്തിയാക്കണം.

ദുർഗന്ധം

ഒരിക്കൽ വൃത്തിയാക്കി കഴിഞ്ഞാൽ ഫ്രിഡ്‌ജിൽ കാപ്പിപ്പൊടി, നാരങ്ങ, ഗ്രാമ്പു അല്ലെങ്കിൽ കറിവേപ്പില എന്നിവ സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

പ്രാണി ശല്യം

കറിവേപ്പിലയും, വേപ്പിലയും സൂക്ഷിച്ചാൽ ചെറിയ പ്രാണികൾ വരുന്നത് തടയാൻ സാധിക്കും.

പാത്രങ്ങൾ

ഫ്രിഡ്‌ജിനുള്ളിൽ ഭക്ഷണങ്ങൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാൻ ശ്രദ്ധിക്കണം.

വിനാഗിരി

വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം നന്നായി തിളപ്പിക്കാം. ശേഷം തിളപ്പിച്ച വെള്ളം ഫ്രിഡ്‌ജിൽ 6 മണിക്കൂറെങ്കിലും സൂക്ഷിക്കണം.

എണ്ണ

ദീർഘ നേരത്തേക്ക് ദുർഗന്ധങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

എണ്ണ മുക്കിയെടുത്ത കോട്ടൺ ബാളുകൾ ഫ്രിഡ്ജിന്റെ ഓരോ തട്ടിലായി സൂക്ഷിക്കാം.

Related Articles

Back to top button