മുടി കൊഴിയുന്നത് സഹിക്കാൻ കഴിയുന്നില്ലെ… ബയോട്ടിൻ്റെ കുറവാകാം… ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ…

മുടിയുടെ സാധാരണ വളർച്ചാ ചക്രത്തിന്റെ ഭാഗമായി ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാൽ ചിലർക്കെങ്കിലും അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പരുടെയും കാരണങ്ങൾ പലതാവാം. ബയോട്ടിൻ അഥവാ ബി7 കുറവു മൂലം തലമുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബയോട്ടിൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിവളർച്ചക്ക് സഹായിക്കും.

  • മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയുടെ വെള്ളയിൽ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

  1. മധുരക്കിഴങ്ങ്

ബയോട്ടിൻ‌, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാൻ സഹായിക്കും.

  • അവക്കാഡോ

അവക്കാഡോയിലും ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാൽ അവക്കാഡോ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.

  • ചീര

ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാൻ സഹായിക്കും.

  • മഷ്റൂം

ബയോട്ടിൻ ധാരാളം അടങ്ങിയ കൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

  • ബദാം

ബയോട്ടിൻ അടങ്ങിയ ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

  • സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തുകളിലും ബയോട്ടിൻ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

  • ക്യാരറ്റ്

ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ്. ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

  • സാൽമൺ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ സാൽമൺ ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  • പയറുവർഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും.

Related Articles

Back to top button