കേരളത്തിലെ ഗ്രാമങ്ങളിൽ ഇറങ്ങിയാൽ വിദ്വേഷത്തിൻ്റെ നുണകൾ പൊളിയും… ‘

കൊച്ചി: കേരളത്തിലെ കുംഭമേളയെന്ന് വിശേഷിപ്പിച്ച് ‘മഹാമാഘമകം’ എന്ന പേരില്‍ ഭാരതപ്പുഴയില്‍ നടത്താന്‍ തീരുമാനിച്ച മഹോത്സവം തടയാന്‍ മലപ്പുറത്തുകാര്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കിടെ ശ്രദ്ധേയമായി അധ്യാപകന്റെ കുറിപ്പ്. മേള സര്‍ക്കാര്‍ തടഞ്ഞു, കുംഭമേള തടയാന്‍ മലപ്പുറത്തുകാര്‍ ശ്രമിക്കുന്നുവെന്നതടക്കമുള്ള പ്രചാരണം തീവ്രവലത് സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ കുംഭമേള തടയുന്നുവെന്ന തരത്തില്‍ വര്‍ഗീയ ചുവയോടെയായിരുന്നു പ്രചാരണം. ഇതിനിടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മതസൗഹാര്‍ദ ഐക്യങ്ങളെ ചൂണ്ടിക്കാട്ടിയുള്ള അധ്യാപകന്‍ ആര്‍ ഷിജുവിന്റെ കുറിപ്പ്

തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഉള്ളിടമാണ് മലപ്പുറം. തിരിപ്പറമ്പ് ജുമു അ മസ്ജിദിന്റെ നവീകരിച്ച സമയത്ത് സന്തോഷത്തോടെ പായസം വിളമ്പിയത് മുതിരിപ്പറമ്പ് കുന്നുമ്മല്‍ ഭഗവതിക്ഷേത്ര ഭാരവാഹികളാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്രഭാരവാഹികളും ഒരുമിച്ചിരുന്ന് ഉത്സവ തീയതി കുറിക്കുന്ന ക്ഷേത്രമുള്ളത് കാസര്‍കോടാണ്, മുസ്‌ലിം തറവാട്ടില്‍ നിന്ന് കാച്ചിമുണ്ട് ക്ഷേത്രത്തില്‍ കാണിക്ക നല്‍കുന്നത് കോഴിക്കോട്ടെ ഓര്‍ക്കാട്ടേയിരിയില്‍ തന്റെ നാട്ടിലാണെന്നും ഷിജു ആര്‍ കുറിച്ചു..

Related Articles

Back to top button