യുഡിഎഫ് അധികാരത്തിലെത്താല്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കും…

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുത്തക കമ്പനികളുടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഉറപ്പായും പതിച്ചുനല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാര്‍ക്ക് മന്ത്രിപ്രാതിനിധ്യം കൊടുക്കാത്ത ആദ്യ സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ബത്തേരിയില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ‘ശക്തിചിന്തന്‍’ വടക്കന്‍മേഖല ദിദ്വിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ്.

Related Articles

Back to top button