ട്രംപ് വിജയിച്ചാൽ വ്യാപകമായി വെടിവെപ്പ് നടത്തുമെന്ന് ഭീഷണി…ഒരാൾ പിടിയിൽ…പിടിയിലായത്…

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ മിഷി​ഗണിൽ വ്യാപകമായി വെടിവെപ്പ് നടത്തുമെന്ന് ഭീഷണി. ആക്രമണം നടത്താനുള്ള ആയുധങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ട്രംപ് വിജയിച്ചാൽ വെടിവെപ്പ് നടത്തുമെന്നും മുന്നറിയിപ്പ് നൽകുന്ന സന്ദേശം വെസ്റ്റ് വിർജീനിയയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. മോഷ്ടിച്ച ഒരു AR-15 തോക്ക് തന്റെ പക്കൽ ഉണ്ടെന്നും തോക്ക് ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ കഴിയാത്തിടത്തോളം ആക്രമണം പൂർത്തിയാക്കുന്നത് വരെ എഫ്ബിഐക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐസക് സിസ്സെൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button