ബിജെപിക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ കേസില്ല… കേരള പൊലീസ് ആര്‍എസ്എസിന്റെ ഉപകരണമായെന്ന്…

ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിക്കുന്നു. കേരള പൊലീസില്‍ ആര്‍ എസ് എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല. ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് വിമര്‍ശിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജിന്റെ വിമര്‍ശനം.

Related Articles

Back to top button