നടിയെ ആക്രമിച്ച കേസ്; ‘കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നു, ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണ്…

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയെ താൻ പൂർണ്ണമായും മാനി ക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസിൽ ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാമാണെന്നും, കോടതികളെ താൻ വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. വിധിയിൽ തൃപ്തരല്ലാത്തവർക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂര്‍ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.



