കേരളത്തില്‍ ബിജെപിയുടെ എംഎല്‍എമാരുണ്ടായിരുന്നുവെങ്കില്‍ ശബരിമല സ്വർണക്കൊള്ള ഒരിക്കലും സംഭവിക്കില്ലായിരുന്നു; ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് ബിജെപി കുറച്ചുകൂടി മുൻപ് ഭരണത്തില്‍ വന്നിരുന്നുവെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കേരളത്തില്‍ ബിജെപിയുടെ എംഎല്‍എമാരുണ്ടായിരുന്നുവെങ്കില്‍ ശബരിമല സ്വർണക്കൊള്ള ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ശബരിമല സ്വർണക്കൊള്ളയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രൻ സംസാരിച്ചു.

Related Articles

Back to top button