ഐആർസിടിസി ആപ്പ് ഡൗണായാൽ പേടിക്കേണ്ട, പരിഹാരമുണ്ട്; ഇങ്ങനെയും….

പുതുവത്സര തലേന്നും രാജ്യത്തെ പ്രധാന റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആർസിടിസി പണിമുടക്കി. ഇന്ന് തത്ക്കാൽ, പ്രീമിയം തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ആപ്പും വെബ്‌സൈറ്റും പ്രവർത്തനരഹിതമാണെന്ന കാര്യം യാത്രക്കാർ അറിഞ്ഞത്. ഐആർസിടിസി ആപ്ലിക്കേഷനും വെബ്‌സൈറ്റും ലഭ്യമല്ലെങ്കിൽ എങ്ങനെ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ക്യാൻസൽ ചെയ്യാമെന്നും നോക്കാം.

ഇന്ത്യൻ റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻറെ IRCTC. ഡിസംബർ മാസം രണ്ടാം തവണയും ഐആർസിടിസി ആപ്ലിക്കേഷൻറെയും വെബ്‌സൈറ്റിൻറെയും പ്രവർത്തനം തടസപ്പെട്ടു. “മെയിൻറനൻസ് പ്രവർത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക”- എന്നായിരുന്നു യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഐആർസിടിസി വെബ്‌സൈറ്റിലെ സന്ദേശം. ഡൗൺട്രാക്കർ പറയുന്നതനുസരിച്ച് ഐആർസിടിസി വെബ്‌സൈറ്റ് തകരാറുകളെക്കുറിച്ച് 2,500-ലധികം പരാതികൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും മറ്റ് മാർഗങ്ങൾ തേടാം.

  1. ഉദാഹരണത്തിന്, ഐആർസിടിസി റെയിൽ കണക്ട് ആപ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ബദൽ മാർഗങ്ങളിലൊന്ന്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ഡൗൺലോഡ് ചെയ്യുക. ട്രെയിനുകൾ തിരയാനും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.

 

Related Articles

Back to top button