ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ പോലെ കൈകാര്യം ചെയ്യും; എകെ ബാലനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലനെതിരെ പ്രകോപന പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. എ കെ ബാലൻ സംഘ പരിവാറിനേക്കാള്‍ ശക്തിയിൽ വര്‍ഗീയത പറയുകയാണെന്നും, ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ പോലെ കൈകാര്യം ചെയ്യുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. കോഴിക്കോട് ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലാണ് ഈ വിവാദ പ്രസംഗം. നാട് മറക്കാൻ ആഗ്രഹിക്കുന്ന മാറാടിനെ കുറിച്ച് വീണ്ടും ബാലൻ ഓര്‍മിപ്പിക്കുകയാണ്. ജമാഅത്തിനെ കൂട്ടു പിടിച്ച് ഒരു വിഭാഗത്തിനെതിരെ വര്‍ഗീയത പറയുകയാണ് എകെ ബാലനെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.




