‘മക്കളെ ലിബറൽ പരിസരങ്ങളിൽ മേയാൻ വിട്ടാൽ അവർക്കിത് മനസിലാകില്ല….മുനവ്വറലിക്കെതിരെ സമസ്ത കാന്തപുരം വിഭാഗം

കൊച്ചി: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. വീട്ടുജോലി ചെയ്യുന്ന സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ലെന്നും അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കലാണെന്നും കാന്തപുരം വിഭാഗം എസ്‌വൈഎസ്‌ ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനുള്ള ബോധം മതം പഠിച്ച സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനവ്വറലി തങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് റഹ്‌മത്തുള്ള സഖാഫി ഉന്നയിച്ചത്. മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ മക്കളെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അവര്‍ക്കിത് അത് മനസിലാകില്ലെന്നുംഅതിന് ഉത്തരവാദി രക്ഷിതാവാണെന്നുമായിരുന്നു വിമര്‍ശനം. സമുദായത്തിന് മാതൃകയാകേണ്ടവര്‍ ജാഗ്രത കൈവിടരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button