സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നൽകണം; സഭ്യമല്ലാത്ത ഭാഷയിൽ ഇടുക്കി DCC പ്രസിഡിന്റെ പ്രസം​ഗം

രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാൻ ആഹ്വാനം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ നടന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ സ്ത്രീകളെ മുൻനിർത്തി വ്യാജ തെളിവുകൾ സൃഷ്ടിക്കണമെന്ന് സി.പി. അണികളോട് പരസ്യമായി പ്രസംഗിച്ചു.

മറുവിഭാഗവുമായി സംഘർഷമുണ്ടാകുമ്പോൾ വനിതാ നേതാക്കൾ സ്വന്തം ബ്ലൗസ് വലിച്ചുകീറി പരാതി നൽകണമെന്ന വിചിത്രമായ നിർദ്ദേശമാണ് സി.പി മാത്യു മുന്നോട്ടുവെച്ചത്. ഇത്തരത്തിൽ ചെയ്താൽ കേസിന്റെ ഗതി മാറുമെന്നും എതിരാളികളെ എളുപ്പത്തിൽ കുടുക്കാമെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു പഞ്ചായത്ത് അംഗത്തോട് ഇത്തരത്തിൽ ചെയ്യാൻ താൻ നിർദ്ദേശിച്ചതായും അദ്ദേഹം പ്രസംഗത്തിനിടെ അവകാശപ്പെടുന്നുണ്ട്.

Related Articles

Back to top button