മാവേലിക്കരയിൽ വിഗ്രഹ മോഷ്ടാവ് പിടിയിൽ…. മോഷണം കഴിഞ്ഞാൽ സിം കാർഡ് നശിപ്പിക്കും….ഒടുവിൽ കുടുങ്ങിയത് ഫോൺ വിളിയിൽ….

മാവേലിക്കര- വിഗ്രഹവും കാണിക്കവഞ്ചിയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41)നെയാണ് വെൺമണി പൊലീസ് പിടികൂടിയത്. ഫെബ്രുവരി 25ന് വെൺമണിയിലുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്നും വെള്ളിയിൽ നിര്‍മ്മിച്ച ഒന്നര ലക്ഷം രൂപാ വിലവരുന്ന അയ്യപ്പ വിഗ്രഹവും ഓടിൽ നിമ്മിച്ച തൂക്കുവിളക്കുകളും കിണ്ടിയും കാണിക്ക വഞ്ചിയിലിണ്ടായിരുന്ന 1500 ഇയാൾ മോഷ്ടിച്ചു. സമീപത്ത് തന്നെയുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽ നിന്നും 6000ത്തോളം രുപയും മോഷ്ടിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി എസ്.എച്ച്.ഒ രാജേഷ്.പിയുടെ നേതൃത്ത്വത്തിൽ അറുപതോളം സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവുകളാണ് പ്രതിയിലേക്ക് അന്വേഷണം എത്താൻ കാരണമായത്. വര്‍ഷങ്ങൾക്ക് മുമ്പ് മാവേലിക്കരയിലെ വീട് വിറ്റുപോയ ഇയാൾ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൊബെെൽ ഫോണിന്റെ സിം കാർഡ് നശിപ്പിച്ചുകളയുന്നതായിരുന്നു പതിവ്. ഇയാൾ മാവേലിക്കരയിൽ താമസിച്ചപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുകളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി വാഗമൺ പശുപ്പാറ എന്ന സ്ഥലത്ത ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. ഇയാൾ മോഷണം നടത്തിയ വിഗ്രഹവും മറ്റ് സാധനങ്ങളും കോട്ടയം ഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. സീനിയര്‍ സിവിൽ പൊലീസ് ഓഫീസര്‍ ജയരാജ്.വി, അസ്സി.സബ്ബ് ഇൻസ്പക്ടര്‍ ബിജു.ഡി, സിവിൽ പൊലീസ് ഓഫീസര്‍മാരായ പ്രവീൺ.എസ്, വെെശാഖ് തമ്പി, ആകാശ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മാവേലിക്കരയിൽ വിഗ്രഹ മോഷ്ടാവ് പിടിയിൽ…. മോഷണം കഴിഞ്ഞാൽ സിം കാർഡ് നശിപ്പിക്കും…. ഒടുവിൽ കുടുങ്ങിയത് ഫോൺ വിളിയിൽ….