ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ് (ICFOSS) വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു.
ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയഡ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
എൻജിനിയറിങ് ബിരുദം, എൻജിനിയറിങ് ബിരുദാനന്തര ബിരുദം, നിർദ്ദിഷ്ട വിഷയങ്ങളിൽ എം എസ് സി, ബി വോക്, ബി എസ് സി ജേണലിസം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്കും അപേക്ഷിക്കവുന്ന തസ്തികകൾ ഉണ്ട്.
റിസർച്ച് അസ്സിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റൻറ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ തസ്തികകളിലാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം 24നും ടെക്‌നിക്കൽ അസിസ്റ്റൻറ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ തസ്തികകളിലേക്ക് അഭിമുഖം 26നും നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ ഐസിഫോസ് ഔദ്യോഗിക വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.


