കിടിലന്‍ ത്രില്ലര്‍.. ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍.. ജയം…
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തേക്ക്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 326 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.
146 പന്തില്‍ ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു റെക്കോര്‍ഡും സദ്രാന്‍സ്വന്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സദ്രാന്റെ പേരിലായത്.